ഷാർജ സിറ്റി സെൻ്റർ മാളിന് പിന്നിലെ അൽ നഹ്ദ ഇൻഡസ്ട്രിയൽ ഏരിയയിലെ റോഡരികിൽ ഇന്ന് ആഗസ്ത് 23 ന് ഒരു നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വഴിയരികിൽ കുഞ്ഞിനെ കണ്ട വഴിയാത്രക്കാരൻ ഷാർജ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ മാതാപിതാക്കൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്
പോലീസ് ഉദ്യോഗസ്ഥർ കുഞ്ഞിനെ അൽ ഖാസിമി ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തിക്കുമ്പോൾ കുഞ്ഞിന് ഒരു ദിവസം പ്രായമേ ഉണ്ടായിരുന്നുള്ളൂവെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു.