യുഎഇയിൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോൺ കോളുകൾ പലർക്കും ലഭിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി യുഎഇ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം വഞ്ചനാപരമായ കോളുകളിൽ പെട്ടുപോയി വഞ്ചിതരാകരുതെന്ന് വിദേശകാര്യ മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ഇത്തരം കോളുകൾ ലഭിക്കുമ്പോൾ പൗരന്മാരോടും പ്രവാസികളോടും ജാഗ്രത പാലിക്കാനും ഈ തട്ടിപ്പുകൾക്ക് ഇരയാകുന്നത് ഒഴിവാക്കാനും മന്ത്രാലയം അഭ്യർത്ഥിച്ചു.
تُحذِّر وزارة الخارجية الإماراتية من المكالمات الاحتيالية التي تنتحل هوية الوزارة للاتصال بالأفراد. وتؤكد الوزارة على أن الرقم الرسمي للتواصل معها هو 0097180044444 ، بينما رقم الطوارئ الخاص بمواطني الدولة هو 0097180024 . لذا، تهيب الوزارة بالمواطنين توخي الحيطة والحذر. pic.twitter.com/uqakLri5uL
— MoFA وزارة الخارجية (@mofauae) August 29, 2024