അറബികടലിൽ ഉഷ്ണമേഖലാ കൊടുങ്കാറ്റ് : യുഎഇയിൽ കാര്യമായ പ്രത്യാഘാതം ഉണ്ടാക്കില്ലെന്ന് വിലയിരുത്തൽ ; NCMA

അറബിക്കടലിൽ കരയിൽ പതിച്ച ഉഷ്ണമേഖലാ കൊടുങ്കാറ്റ് നിലവിൽ യുഎഇയിലെ അധികൃതർ നിരീക്ഷിച്ചുവരികയാണ്. കഠിനമായ കാലാവസ്ഥ രാജ്യത്തെ നേരിട്ട് ബാധിക്കില്ലെന്നാണ് പ്രാരംഭ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന്
നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റി (NCEMA) പറഞ്ഞു.

എന്നിരുന്നാലും കടൽ പ്രക്ഷുബ്ധമാകാനും കടൽവെള്ളം ചില തീരപ്രദേശങ്ങളിലേക്ക് ആഞ്ഞടിക്കാനും സാധ്യതയുണ്ട്.

ചില തെക്കൻ മേഖലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

ഉഷ്ണമേഖലാ കൊടുങ്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ അറബിക്കടലിൽ നീങ്ങിക്കൊണ്ടിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പറഞ്ഞു. ഇന്ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് ക്രമേണ ഇത് ദുർബലമാകും. നാളെയോടെ ഇത് ഉഷ്ണമേഖലാ ന്യൂനമർദമായി രൂപപ്പെടുമെന്നാണ് കരുതപെടുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!