ഇന്നലെ 2024 ഓഗസ്റ്റ് 31 ന് രാത്രി 11.30 ന് നെടുമ്പാശ്ശേരിയിൽ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ട സ്‌പൈസ് ജെറ്റ് വിമാനം ( SG 18) പുറപ്പെടാത്തതിനെതുടർന്ന് സ്ത്രീകളും കുട്ടികളുമടങ്ങുന്ന 180 ഓളം യാത്രക്കാർ ദുരിതത്തിലായി.
സാങ്കേതിക തകരാർ മൂലമാണ് വിമാനം വൈകുന്നതെന്നാണ് അധികൃതർ നൽകുന്ന വിവരം.
ഒടുവിൽ ഇന്ന് 2024 സെപ്റ്റംബർ 1 ന് ഉച്ചയ്ക്ക് വിമാനം പുറപ്പെടുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.