മസ്‌കത്ത്: മസ്‌കത്തില്‍ നിന്നും കണ്ണൂരിലേക്ക് സർവീസ് ആരംഭിക്കാൻ ശ്രീലങ്കന്‍ എയര്‍ലൈന്‍സും. മസ്‌കത്ത് – കണ്ണൂര്‍ സര്‍വ്വീസ് ഏപ്രിലില്‍ ആരംഭിക്കുമെന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് കണ്‍ട്രി മാനേജര്‍ ശാറുക വിക്രമയെ ഉദ്ദരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
സര്‍വീസ് തുടങ്ങുന്നതിനായുള്ള നടപടികള്‍ അടുത്ത മാസങ്ങളില്‍ പൂര്‍ത്തിയാക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസും മസ്‌കത്ത് – കണ്ണൂര്‍ സര്‍വീസ് ഏപ്രിലില്‍ ആരംഭിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
നിലവിൽ യു എ ഇയിൽ നിന്നും കണ്ണൂരിലേക്ക് എയർ ഇന്ത്യ സർവീസ് നടത്തുണ്ട്. ഒമാനിൽ ജോലി ചെയ്യുന്ന ഉത്തര മലബാറുകാരുടെ ആവശ്യമാണ് മസ്‌ക്കറ്റിൽ നിന്നും കണ്ണൂരിലേക്കുള്ള സർവീസ്.