ഇന്ന് നടന്ന ബിഗ് ടിക്കറ്റ് അബുദാബി റഫിൾ നറുക്കെടുപ്പിൽ 15 മില്യൺ ദിർഹം മലയാളിക്ക് സ്വന്തം. ആദ്യ പത്ത് വിജയികളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.
മലയാളി ആയ ശരത് പുരുഷോത്തമൻ (ടിക്കറ്റ് നമ്പർ 083733) ആണ് ഒന്നാം സമ്മാനമായ 15 മില്യൺ ദിർഹം നേടിയത്. രണ്ടാം സമ്മാനമായ 1 ലക്ഷം ദിർഹവും മലയാളിക്ക് തന്നെ. ജിനചന്ദ്രൻ വാഴൂർ നാരായണൻ (നമ്പർ: 107150) എന്നയാൾക്കാണ് രണ്ടാം സമ്മാനം.
പാകിസ്ഥാൻ സ്വദേശിയായ ഷാഹിദ് ഫരീദ് BMW സീരീസ് 4 കാർ സ്വന്തമാക്കി. 8 ഇന്ത്യക്കാർ, ഒരു പാകിസ്ഥാനി, ഒരു ഫിജി പൗരൻ എന്നിവർക്കാണ് സമ്മാനം ലഭിച്ചിരിക്കുന്നത്.