യുഎഇ പതാക ദിനം ആഘോഷിക്കുന്ന വേളയിൽ ഇന്ന് 2024 നവംബർ ഒന്നിന് രാവിലെ 11 മണിക്ക് എല്ലാ മന്ത്രാലയങ്ങളോടും സ്ഥാപനങ്ങളോടും ഒരേ സമയം പതാക ഉയർത്താൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തു.
ഈ വർഷം നവംബർ 3 ഞായറാഴ്ച ഔദ്യോഗികമായി അടയാളപ്പെടുത്തുന്ന പതാക ദിനത്തിന് മുന്നോടിയായാണ് ഇത് ചെയ്യുന്നത്. “യുണൈറ്റഡ് അറബ് എമിറേറ്റ്സിൻ്റെ പതാക നമ്മുടെ രാജ്യത്തിൻ്റെ പ്രതീകവും , നമ്മുടെ ശക്തിയുടെ രഹസ്യവും, അഭിമാനത്തിൻ്റെ ഉറവിടവുമാണെന്ന് ” ദുബായ് ഭരണാധികാരി ട്വീറ്റ് ചെയ്തു.
രാജ്യത്തിലെ എല്ലാവരേയും ഈ അവസരത്തിൽ പങ്കെടുക്കാൻ അദ്ദേഹം ക്ഷണിച്ചിട്ടുണ്ട്. പതാക ദിനം രാഷ്ട്രത്തോടുള്ള സ്നേഹത്തിൻ്റെയും പതാകയോടുള്ള വിശ്വസ്തതയുടെയും പ്രകടനമാണ്, “യുണൈറ്റഡ് അറബ് എമിറേറ്റ്സിൻ്റെ അഭിമാനവും മഹത്വവും അന്തസ്സും പ്രകടിപ്പിക്കുന്ന ഞങ്ങളുടെ യൂണിയൻ്റെ പതാക ഉയരത്തിൽ പറക്കാൻ ദൃഢനിശ്ചയമെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ, സ്വകാര്യ മേഖലാ കമ്പനികൾ, സ്കൂളുകൾ, കോളേജുകൾ, വ്യക്തികൾ എന്നിവരും യുഎഇയുടെ പതാക ദിനം ആഘോഷിക്കുന്നതിൽ പങ്കുചേരും, അതിൽ സ്വദേശികളും താമസക്കാരും ഒരുമിച്ച് രാജ്യത്തോടുള്ള അവരുടെ സ്നേഹം പങ്കുവെയ്ക്കും.