30,000 ഫലസ്തീനികൾക്കുള്ള അടിയന്തര സഹായവുമായി യുഎഇയുടെ 12 ട്രക്കുകൾ ഗാസ മുനമ്പിൽ പ്രവേശിച്ചു.
നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൻ്റെ നടുവിൽ കുടുങ്ങിയ ആയിരക്കണക്കിന് ഫലസ്തീൻകാർക്ക് ഈ എയ്ഡ് ട്രക്കുകൾ സഹായകമാകും. ഇത് 30,000 ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കും
ഒക്ടോബറിനു ശേഷം ഗാസ മുനമ്പിൽ ആദ്യമായി പ്രവേശിക്കുന്ന യുഎഇയുടെ പുതിയ ഷിപ്പ്മെൻ്റിൽ 150 ടൺ മാനുഷിക സഹായം അടങ്ങിയിട്ടുണ്ട്.