ദുബായ് നൈഫ് ഏരിയയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് 2 പേർ മരിച്ചു. ദുബായ് മീഡിയ ഓഫീസ് ഇന്ന് 2024 നവംബർ 2 ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
തീപിടിത്തമുണ്ടായതായി റിപ്പോർട്ട് ലഭിച്ച് ആറ് മിനിറ്റിനുള്ളിൽ, ദുബായ് സിവിൽ ഡിഫൻസ് ടീമുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനും കെട്ടിടത്തിലെ ആളുകളെ ഒഴിപ്പിക്കാനും തുടങ്ങിയിരുന്നു. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല..
ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മരിച്ചവരുടെ കുടുംബങ്ങൾക്ക് ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തി.
https://twitter.com/DXBMediaOffice/status/1852582019793908194