യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ വീണ്ടും റൊട്ടി ഉണ്ടാക്കാൻ ഗാസയെ സഹായിക്കുന്നതിന് യുഎഇ ഒരു സംരംഭം ആരംഭിച്ചു.
നിലവിലെ സംഘർഷം മൂലം ദുരിതമനുഭവിക്കുന്ന ഫലസ്തീൻകാർക്ക് നിർണായക ആശ്വാസം നൽകാനുള്ള യുഎഇയുടെ വലിയ ശ്രമമായ ഓപ്പറേഷൻ ‘ചൈവൽറസ് നൈറ്റ് 3’ ൻ്റെ ഭാഗമാണ് ഈ കാമ്പയിൻ.
ഈ കാമ്പെയ്‌ന് കീഴിൽ, മാവും മറ്റ് ഉൽപാദന സാമഗ്രികളും പോലുള്ള അവശ്യ സാധനങ്ങൾ നൽകി നിരവധി ബേക്കറികൾ വീണ്ടും തുറക്കുന്നതിന് യുഎഇ സൗകര്യമൊരുക്കിയിട്ടുണ്ട്.
പ്രാദേശിക ജനങ്ങൾക്ക് താങ്ങാനാവുന്നതും ആക്സസ് ചെയ്യാവുന്നതുമായ റൊട്ടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്ട്രിപ്പിലുടനീളം ബേക്കറികൾ പ്രവർത്തനം പുനരാരംഭിക്കാൻ ആണ് കാമ്പയിൻ ശ്രമിക്കുന്നത്.
UAE launches 'Subsidised Bread' initiative to support Gazans#WamNews https://t.co/e70XGsEKwN pic.twitter.com/2ZNjiWXbJp
— WAM English (@WAMNEWS_ENG) November 1, 2024