യുഎഇയിൽ വിവിധയിടങ്ങളിൽ ഇന്ന് നവംബർ 3 ന് രാവിലെ മൂടൽമഞ്ഞിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
രാവിലെ മൂടൽമഞ്ഞ് രൂപപ്പെട്ടതിനെ തുടർന്ന് മോശം ദൃശ്യപരതയെക്കുറിച്ച് വാഹനമോടിക്കുന്നവർക്ക് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി.
ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും ദൃശ്യപരത രാവിലെ 9.30 വരെ ഇനിയും കുറയാനിടയുണ്ട്.
മൂടൽമഞ്ഞിൽ ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസും ആവശ്യപ്പെട്ടു. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഇന്നലെ ശനിയാഴ്ച രാവിലെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
ഇന്ന് രാജ്യത്തിൻറെ ആന്തരിക പ്രദേശങ്ങളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരും, പർവതങ്ങളിൽ 15 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നേക്കാം.