അനുവദനീയമായതിലും കൂടുതൽ മത്സ്യം ലഭിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് അബുദാബിയിൽ ഒരു ബോട്ടുടമയ്ക്ക് പരിസ്ഥിതി ഏജൻസി – അബുദാബി (EAD) 20,000 ദിർഹം പിഴ ചുമത്തി.
ദിവസേനയുള്ള മത്സ്യബന്ധന പരിധി കവിയുന്ന വിനോദ മത്സ്യബന്ധന ബോട്ടുകൾക്ക് വാണിജ്യ മത്സ്യബന്ധന ലൈസൻസ് ആവശ്യമാണ്, ഈ വിനോദ യാനങ്ങൾക്ക് സാധാരണയായി ലൈസൻസ് ഇല്ലാത്തതാണ്. ഇങ്ങനെ ലൈസൻസ് ഇല്ലാതെ അനുവദനീയമായതിലും കൂടുതൽ മീൻ പിടിക്കുന്നത് പരിസ്ഥിതി ലംഘനമായി അതോറിറ്റി കണക്കാക്കും. ഇതിന് 2000 ദിർഹം പിഴ ശിക്ഷ ലഭിക്കും.
ആവർത്തിച്ചുള്ള കുറ്റവാളികൾക്ക് കർശനമായ ശിക്ഷകൾ നേരിടേണ്ടിവരും. രണ്ടാമത്തെ ലംഘനം ബോട്ടിൻ്റെ ഒരു മാസത്തെ ‘റിസർവേഷനിൽ’ എത്തിക്കും.അതേസമയം മൂന്നാമത്തെ കുറ്റത്തിന് ബോട്ടിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിലേക്ക് എത്തിക്കും.