ദുബായിലുടനീളം 8 സ്ഥലങ്ങളിൽ ‘ട്രാക്ലെസ് ട്രാം’ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച പഠനത്തിന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് ഞായറാഴ്ച നിർദ്ദേശം നൽകി.
ഈ നിർദ്ദേശങ്ങൾ പ്രകാരം, ദുബായ് റോഡ്സ് & ട്രാൻസ്പോർട്ട് അതോറിറ്റി ഒരു സ്വയംഭരണവും പരിസ്ഥിതി സൗഹൃദവുമായ വൈദ്യുത ഗതാഗത സംവിധാനം എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയെക്കുറിച്ച് പഠിക്കും. ദുബായ് ട്രാമിൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനം.
ദുബായ് അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നത് തുടരും, ത്വരിതഗതിയിലുള്ള വളർച്ചയെ നയിക്കുകയും ജനങ്ങളുടെ ജീവിതത്തെ സമ്പന്നമാക്കുകയും ചെയ്യുമെന്നും കിരീടാവകാശി പറഞ്ഞു. ആർടിഎയുടെ 2024-2027ലെ 16 ബില്യൺ ദിർഹം പ്രധാന റോഡ് വികസന പദ്ധതിയും ഷെയ്ഖ് ഹംദാൻ അവലോകനം ചെയ്തു.
നിലവിൽ അബുദാബിയിൽ, ഓട്ടോമേറ്റഡ് റാപ്പിഡ് ട്രാൻസിറ്റ് (ART) സർവീസ്, ഒരു ബസും ട്രാമും സംയോജിപ്പിച്ച് നഗരത്തിലെ സ്ട്രീറ്റുകളിൽ സർവീസ് നടത്തുന്നുണ്ട്. റെയിൽ സംവിധാനമില്ലാതെയാണ് ഈ വാഹനം പ്രവർത്തിക്കുന്നത്. നൂതനമായ ഇലക്ട്രിക് വാഹനത്തിന് 200 യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ കഴിയും.
.@HamdanMohammed reviews the transformative initiatives of @rta_dubai aimed at advancing urban mobility and infrastructure. These include the AED16 billion 2024-2027 Main Roads Development Plan, which will add 22 projects across Dubai’s expanding road network, benefiting over 6… pic.twitter.com/OVoaW6dZtq
— Dubai Media Office (@DXBMediaOffice) November 3, 2024