അബുദാബിയിൽ അഞ്ച് ദിവസത്തെ ‘മൈ ക്ലീൻ വെഹിക്കിൾ’ കാമ്പയിനിൽ അബുദാബി സിറ്റി മുനിസിപ്പാലിറ്റി ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ കണ്ടെത്തി മുന്നറിയിപ്പ് നൽകി. കാറുകൾ ക്ലീൻ ചെയ്യാതെ ഉപേക്ഷിച്ചു പോയതായി കണ്ടെത്തിയാൽ 3,000 ദിർഹം പിഴയും വാഹനം കണ്ടുകെട്ടലും ലഭിക്കാവുന്ന കുറ്റമാണ്.
അബുദാബി സിറ്റി മുനിസിപ്പാലിറ്റി വാഹനങ്ങൾ ഉപേക്ഷിക്കുകയോ പൊടിയിൽ മൂടുകയോ ചെയ്യാതിരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും നഗരത്തിൻ്റെ സൗന്ദര്യം സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും കാമ്പയിനിലൂടെ വാഹനഉടമകളെ ബോധിപ്പിച്ചിട്ടുണ്ട്.
അയൽപക്കങ്ങളുടെയും പാർപ്പിട പ്രദേശങ്ങളുടെയും സൗന്ദര്യം വർധിപ്പിക്കുന്നതിനെക്കുറിച്ചും വൃത്തിയുള്ളതും ആരോഗ്യകരവുമായ അന്തരീക്ഷം സംരക്ഷിക്കുന്നതിനെക്കുറിച്ചും വിപുലമായ വിദ്യാഭ്യാസവും കാമ്പെയ്നിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.