റാസൽഖൈമ പോലീസിൻ്റെ ജനറൽ കമാൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റുമായി സഹകരിച്ച് തങ്ങളുടെ വാഹനങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മോഷണത്തിൽ നിന്ന് എങ്ങനെ സംരക്ഷിക്കാമെന്ന് പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ഒരു പുതിയ സുരക്ഷാ ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു.
“നിങ്ങളുടെ വാഹനവും വിലയേറിയ സ്വത്തുക്കളും മോഷണത്തിൽ നിന്ന് സംരക്ഷിക്കുക” എന്ന മുദ്രാവാക്യം ഉയർത്തുന്ന കാമ്പയിൻ, കാർ മോഷണവും ബ്രേക്ക്-ഇന്നുകളും തടയുന്നതിന് ലളിതവും എന്നാൽ ഫലപ്രദവുമായ മുൻകരുതലുകൾ സ്വീകരിക്കാൻ താമസക്കാരെ പ്രോത്സാഹിപ്പിക്കുന്നതാണ്.
താഴെ പറയുന്ന മുൻകരുതലുകൾ നടപടികൾ സ്വീകരിക്കാനും റാസൽഖൈമ പോലീസ് നിർദ്ദേശിക്കുന്നുണ്ട്.
- നിങ്ങളുടെ സാധനങ്ങൾ എപ്പോഴും നിങ്ങളോടൊപ്പം കൊണ്ടുപോകുക അല്ലെങ്കിൽ കാഴ്ചയിൽ നിന്ന് മറയ്ക്കുക
- നിങ്ങൾ കാറിൽ ഇല്ലാത്ത സമയങ്ങളിൽ എഞ്ചിൻ ഓണാക്കിവെക്കരുത് , കുറച്ച് മിനിറ്റ് പോലും, നിങ്ങളുടെ താക്കോലുകൾ വാഹനത്തിനുള്ളിൽ വയ്ക്കരുത്.
- സ്പെയർ കീകൾ വാഹനത്തിൽ നിന്ന് അകലെ സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കുക.
- നിങ്ങളുടെ വാഹനം ലോക്ക് ചെയ്‌തിട്ടുണ്ടെന്നും ഗ്ലാസ്സുകൾ തുറന്നിട്ടില്ലെന്നും രണ്ടുതവണ പരിശോധിക്കുക.
- കാണാവുന്നതും നല്ല വെളിച്ചമുള്ളതും നിരീക്ഷണ ക്യാമറകൾ ഉള്ളതുമായ പാർക്കിംഗ് സ്ഥലങ്ങൾ തിരഞ്ഞെടുക്കുക.
- അധിക സുരക്ഷയ്ക്കായി നിങ്ങളുടെ വാഹനത്തെ ഒരു അലാറം സിസ്റ്റം ഉപയോഗിച്ച് സജ്ജമാക്കുക
വാഹനങ്ങൾ അൺലോക്ക് ചെയ്യുന്നതോ വേണ്ടത്ര സുരക്ഷാ മുൻകരുതലുകളോ എടുക്കുന്നതിൽ പരാജയപ്പെട്ടാലോ മോഷണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് റാസൽഖൈമ പോലീസ് മുന്നറിയിപ്പ് നൽകി.
യാത്ര ചെയ്യുന്നവരോ രാജ്യം വിടുന്നവരോ തങ്ങളുടെ വാഹനങ്ങൾ കുടുംബത്തിനൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ കൂടുതൽ സംരക്ഷണത്തിനായി സൂക്ഷിക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
شرطة رأس الخيمة تطلق حملة احمي مركبتك ومقتنياتك الثمينة من مخاطر السرقات المحتملة pic.twitter.com/PUQ1KSglOd
— شرطة رأس الخيمة (@rakpoliceghq) November 4, 2024