അനധികൃതവും വഞ്ചനാപരവുമായ പ്രമോഷനുകൾ : വേദാസ് മാർക്കറ്റിംഗ് മാനേജ്‌മെൻ്റിന് 367,000 ദിർഹം പിഴ

Illegal and Fraudulent Promotions- Vedas Marketing Management fined Dh367,000

മൾട്ടിബാങ്ക് ഗ്രൂപ്പുമായി ബന്ധപ്പെട്ട അനധികൃതവും വഞ്ചനാപരവുമായ സാമ്പത്തിക പ്രമോഷനുകൾ നടത്തിയ ദുബായിലെ വേദാസ് ഇൻ്റർനാഷണൽ മാർക്കറ്റിംഗ് മാനേജ്‌മെൻ്റിന് 100,000 ഡോളർ (367,000 ദിർഹം) പിഴ ചുമത്തിയതായി ദുബായ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി (DFSA) ഇന്ന് ചൊവ്വാഴ്ച അറിയിച്ചു.

ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെൻ്ററിലെ (DIFC) വ്യക്തികൾക്ക് വേദാസ് മാർക്കറ്റിംഗ് അനധികൃത പ്രമോഷനുകൾ നടത്തിയെന്നും മൾട്ടിബാങ്ക് ഗ്രൂപ്പിലെ ചില സ്ഥാപനങ്ങളെ DFSA നിയന്ത്രിക്കുന്നുണ്ടെന്ന് പ്രതിനിധീകരിച്ച് തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമായ പെരുമാറ്റത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ പിഴ ചുമത്തൽ തീരുമാനം.

പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ഒരിക്കലും മടിക്കില്ലെന്ന് ദുബായ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി വീണ്ടും മുന്നറിയിപ്പ് നൽകി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!