ദുബായ് മുനിസിപ്പാലിറ്റി നിയന്ത്രിക്കുന്ന പ്രദേശങ്ങളിലെ വീട്ടുടമകൾക്കും വാടകക്കാർക്കും 2025 ജനുവരി മുതൽ മലിനജല ഫീസ് വർദ്ധിപ്പിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി ചൊവ്വാഴ്ച അറിയിച്ചു. 2025 മുതൽ ഈ ചാർജ്ജ് ജല, വൈദ്യുതി ബില്ലുകളിൽ പ്രതിഫലിച്ചേക്കും.
സേവന ഗുണനിലവാരവും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പുതുക്കിയ മലിനജല ഫീസ് ഘടന അവതരിപ്പിച്ചതെന്ന് ദുബായ് മുനിസിപ്പാലിറ്റി പറഞ്ഞു.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ താമസക്കാർക്കും ബിസിനസ്സുകൾക്കുമുള്ള മലിനജല നിരക്കും ക്രമേണ വർദ്ധിപ്പിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. പുതിയ മലിനജല ഫീസ് 2025-ൻ്റെ ആരംഭം മുതൽ 1.5 ഫിൽസ്/ഗാലൺ, 2026-ൽ 2 ഫിൽസ്/ഗാലൺ എന്നിങ്ങനെയും 2027-ൽ 2.8 ഫിൽസ്/ഗാലണിലെത്തും.