2024 ജനുവരി 1 മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിലെ നികുതി രേഖകൾ അപ്ഡേറ്റ് ചെയ്യുന്നതിൽ പിന്നാക്കം നിൽക്കുന്ന നികുതി രജിസ്ട്രൻറുകൾക്ക് ഒരു ഗ്രേസ് പിരീഡ് ഓഫർ ചെയ്യുന്നതായി ഫെഡറൽ ടാക്സ് അതോറിറ്റി (FTA) ഇന്ന് വ്യക്തമാക്കി.
നികുതി ബാധ്യതകൾ നിറവേറ്റുന്നതിൽ ബിസിനസുകൾക്ക് പിന്തുണ നൽകാനാണ് ഈ പുതിയ തീരുമാനം. 2024 ജനുവരി 1 മുതൽ 2025 മാർച്ച് 31 വരെ നികുതി രേഖകൾ അപ്ഡേറ്റ് ചെയ്യുന്നതിൽ പിന്നാക്കം പോയ രജിസ്ട്രൻറുകൾക്കാണ് ഈ ഗ്രേസ് പിരീഡ്.
2024 ജനുവരി 1-നും ഗ്രേസ് പിരീഡ് സമയപരിധിക്കും ഇടയിലാണ് പിഴകൾ അടച്ചതെങ്കിൽ, അവ റീഫണ്ടും. ചെയ്യപ്പെടും.