10.4 ബില്യൺ ദിർഹം എന്ന റെക്കോർഡ് അർദ്ധവർഷ ലാഭം ഇന്ന് 2024 നവംബർ 7 ന് എമിറേറ്റ്സ് ഗ്രൂപ്പ് പ്രഖ്യാപിച്ചു
2024-25 ലെ ആദ്യ ആറ് മാസങ്ങളിൽ നികുതിക്ക് മുമ്പുള്ള 10.4 ബില്യൺ ദിർഹം എന്ന ലാഭം രേഖപ്പെടുത്തിയ എമിറേറ്റ്സ് ഗ്രൂപ്പ്, എക്കാലത്തെയും മികച്ച അർദ്ധ വർഷത്തെ സാമ്പത്തിക പ്രകടനമാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ റെക്കോർഡ് ലാഭവും മറികടന്നിരിക്കുകയാണ്.
2023-ൽ നടപ്പാക്കിയ യുഎഇ കോർപ്പറേറ്റ് ആദായനികുതി എമിറേറ്റ്സ് ഗ്രൂപ്പിന് ബാധകമാകുന്ന ആദ്യ സാമ്പത്തിക വർഷമാണിത്. ഒമ്പത് ശതമാനം നികുതി ചാർജ് കണക്കാക്കിയ ശേഷം, ഗ്രൂപ്പിൻ്റെ നികുതിക്ക് ശേഷമുള്ള ലാഭം 9.3 ബില്യൺ ദിർഹമാണ്.