2023-24 സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തെ 112,406 ജീവനക്കാരെ അപേക്ഷിച്ച് 2024-25 ആദ്യ പകുതിയുടെ അവസാനത്തിൽ 114,610 ജീവനക്കാരെ നിയമിച്ചതായി എമിറേറ്റ്സ് ഗ്രൂപ്പ് ഇന്ന് വ്യാഴാഴ്ച അറിയിച്ചു. ഏകദേശം രണ്ട് ശതമാനം വർധനയോടെ 2,200-ലധികം പുതിയ ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത്. റിക്രൂട്ട്മെൻ്റ് ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്
108,996 ജീവനക്കാർ ജോലി ചെയ്തിരുന്ന കഴിഞ്ഞ വർഷത്തെ ആദ്യ പകുതിയെ അപേക്ഷിച്ച് എമിറേറ്റ്സ് ഗ്രൂപ്പിലെ ജീവനക്കാരുടെ എണ്ണം 5,600-ലധികം വർധിച്ചിട്ടുണ്ട്.