യുഎഇ രാജകുമാരനാണെന്ന് അവകാശപ്പെട്ട് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ലെബനൻ പൗരന് 20 വർഷത്തെ തടവ് ശിക്ഷ

Lebanese man sentenced to 20 years in prison for defrauding millions claiming to be Emirati prince

എമിറാത്തി രാജകുമാരനാണെന്ന് അവകാശപ്പെട്ട് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ലെബനൻ പൗരന് സാൻ അൻ്റോണിയോയിലെ യുഎസ് ഫെഡറൽ കോടതി 20 വർഷത്തെ തടവ് ശിക്ഷ വിധിച്ചു.

എമിറാത്തി റോയൽറ്റിയുമായി അടുത്ത ബന്ധമുള്ള യുഎഇയിൽ നിന്നുള്ള ഉന്നത ബിസിനസുകാരനും നയതന്ത്രജ്ഞനുമാണെന്ന് പറഞ്ഞാണ് അലക്സ് ടാന്നസ് (39) എന്ന ലെബനൻ പൗരൻ ലോകമെമ്പാടുമുള്ള ആളുകളെ ലക്ഷക്കണക്കിന് ഡോളറിന്റെ തട്ടിപ്പ് നടത്തി കബളിപ്പിച്ചത്.

ടാനസിൻ്റെ പദ്ധതികളിൽ ലാഭകരമായ നിക്ഷേപ വരുമാനം ഉണ്ടാക്കാം എന്ന് വാഗ്ദാനങ്ങൾ നൽകിയിട്ടുള്ള തട്ടിപ്പുകൾ ആണ് കൂടുതൽ നടന്നതെന്ന് കോടതി രേഖകൾ വ്യക്‌തമാക്കുന്നു. ഈ തുക ഇയാൾ ചെലവഴിച്ചത് തൻ്റെ സ്വന്തം ആഡംബര ജീവിതത്തിനും കുടുംബത്തിനും വേണ്ടിയായിരുന്നുവെന്നും കോടതി കണ്ടെത്തി.

ലോകമെമ്പാടുമുള്ള ഇരകളെ സ്വാധീനിക്കുന്ന തരത്തിൽ ടാന്നസിൻ്റെ വഞ്ചനാപരമായ പ്രവർത്തനങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിന് പുറത്തേക്ക് വ്യാപിച്ചതായി അധികൃതർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!