ഷെയ്ഖ് സായിദ് റോഡിനെയും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനെയും ബന്ധിപ്പിക്കുന്ന നിർണായക ഇടനാഴിയായ അൽ ജമായേൽ സ്ട്രീറ്റ് വികസന പദ്ധതിയുടെ (മുമ്പ് ഗാർൺ അൽ സബ്ഖ എന്നറിയപ്പെട്ടിരുന്നു) എല്ലാ ജോലികളും പൂർത്തിയായതായി ദുബായ് റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
മണിക്കൂറിൽ 17,600 വാഹനങ്ങൾ ഉൾക്കൊള്ളാൻ ശേഷിയുള്ള 2,874 മീറ്റർ നീളമുള്ള നാല് പാലങ്ങളുടെ നിർമാണമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് സമാന്തരമായി സർവീസ് റോഡിലൂടെയുള്ള ഉപരിതല ഇന്റർസെക്ഷനുകൾ മെച്ചപ്പെടുത്തുന്നതിനൊപ്പം 7 കിലോമീറ്ററിലധികം നീളുന്ന റോഡുകളുടെ വികസനവും ഇതിൽ ഉൾപ്പെടുന്നു.
സ്ട്രീട് ലൈറ്റുകൾ , ട്രാഫിക് സിഗ്നലുകൾ, ട്രാഫിക് മാനേജ്‌മെൻ്റ് സംവിധാനങ്ങൾ, മഴവെള്ളം ഒഴുകിപ്പോകാനുള്ള ശൃംഖല, ജലസേചന സംവിധാനം എന്നിവയെല്ലാം പൂർത്തിയായിട്ടുണ്ട്.