ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയും വിസ്താരയും നവംബര്‍ 12-ന് ഔദ്യോഗികമായി ലയിക്കും.
നവംബർ 11നാണ് വിസ്താരയുടെ അവസാനത്തെ ഫ്ലൈറ്റ്. എയർ ഇന്ത്യ-വിസ്താര ലയനമുണ്ടായാലും വിസ്താര ടിക്കറ്റുകള്‍ ഇതിനകം ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.
വിസ്താര വിമാനങ്ങള്‍ എയര്‍ ഇന്ത്യയുടെ കീഴില്‍ തന്നെ പ്രവര്‍ത്തിക്കുന്നത് തുടരും. AI എന്ന് തുടങ്ങുന്ന പുതിയ നാലക്ക ഫ്ലൈറ്റ് കോഡായിരിക്കും ഇനി മുതൽ വിസ്താരയ്ക്ക് ഉണ്ടാകുക. ഉദാഹരണത്തിന്, മുമ്പ് UK 955 എന്നറിയപ്പെട്ടിരുന്ന ഫ്ലൈറ്റ് AI 2955 ആയി മാറും. എയര്‍ ഇന്ത്യയുടെ വെബ്സൈറ്റിലോ ആപ്പിലോ ബുക്ക് ചെയ്യുമ്പോഴോ ചെക്ക് ഇന്‍ ചെയ്യുമ്പോഴോ യാത്രക്കാര്‍ക്ക് ഇത് എളുപ്പത്തില്‍ തിരിച്ചറിയാനാകുകുക. വിസ്താരയുടെ റൂട്ടുകളും ഷെഡ്യൂളുകളും അതേപടി തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.