245 മില്യൺ ദിർഹത്തിൻ്റെ ‘ഗ്രീൻ ദുബായ് പദ്ധതിയുടെ’ ഭാഗമായി ഷെയ്ഖ് സായിദ്, അൽ ഖൈൽ റോഡുകളിലെ പ്രധാന ഇന്റർസെക്ഷനുകളിലടക്കം 2.5 ദശലക്ഷം പൂക്കളും അലങ്കാര സസ്യങ്ങളും 6,500 മരങ്ങളും ജലസേചന സംവിധാനങ്ങളുമായി പൂക്കളും മരങ്ങളും നട്ടുപിടിപ്പിച്ചതും മനോഹരമാക്കിയിട്ടുള്ളതുമായ ഏഴ് പുതിയ പദ്ധതികൾ ഇപ്പോൾ പൂർത്തിയായിയിട്ടുണ്ട്.
ഹരിത ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിനും താമസക്കാർക്കും സന്ദർശകർക്കും ആരോഗ്യകരവും സുഖപ്രദവുമായ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനും ഹരിത ഇടങ്ങൾ വികസിപ്പിച്ച് പരിസ്ഥിതി സുസ്ഥിരത ഉയർത്തിപ്പിടിച്ച് ജീവിതനിലവാരം ഉയർത്തുന്നതിനുമുള്ള സമർപ്പണമാണ് ഈ പദ്ധതികൾ തെളിയിക്കുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്‌രി പറഞ്ഞു.
2023 ൽ ദുബായ് മുനിസിപ്പാലിറ്റി 185,000 മരങ്ങൾ നട്ടുപിടിപ്പിച്ചു (പ്രതിദിനം ശരാശരി 500 മരങ്ങൾ). ദുബായ് എമിറേറ്റിൻ്റെ ഗ്രീൻ സ്പേസ് 2022ൽ 170 ഹെക്ടറിൽ നിന്ന് 2023ൽ 234 ഹെക്ടറായി വർധിച്ചിട്ടുണ്ട്. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദേശപ്രകാരമാണ് ഈ പദ്ധതി നടപ്പാക്കിയത്.