3.3 % വർദ്ധനവ് : 2024 രണ്ടാം പാദത്തിൽ ദുബായുടെ ജിഡിപി 116 ബില്യൺ ദിർഹമായി ഉയർന്നു

3.3% increase: Dubai's GDP to reach AED 116 billion in Q2 2024

2024 രണ്ടാം പാദത്തിൽ ദുബായുടെ ജിഡിപി 116 ബില്യൺ ദിർഹമായി ഉയർന്നു.  3.3 ശതമാനം വർദ്ധനവിന് സാക്ഷ്യം വഹിച്ചതായി ദുബായ് കിരീടാവകാശിയും യുഎഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് ഞായറാഴ്ച്ച അറിയിച്ചു.

ദുബായ് നഗരത്തിൻ്റെ സാമ്പത്തിക കുതിച്ചുചാട്ടം 2024 ൻ്റെ ആദ്യ പകുതിയിൽ 3.2 ശതമാനം ഉയർന്ന് 231 ബില്യൺ ദിർഹത്തിലെത്തി.

ദുബായ് ഭരണാധികാരിയുടെ ‘ദർശനാത്മക’ നേതൃത്വത്തിന് കീഴിലുള്ള ദുബായ് നഗരത്തിൻ്റെ സാമ്പത്തിക പുരോഗതിയെ ഈ അവസരത്തിൽ ദുബായ് കിരീടാവകാശി പ്രശംസിക്കുകയും ചെയ്തു.

സുസ്ഥിര വളർച്ചയുടെ ആഗോള മാതൃകയും ഒരു മുൻനിര സാമ്പത്തിക കേന്ദ്രവുമായി ദുബായ് മാറിയിരിക്കുന്നു. ലോകത്തെ മികച്ച മൂന്ന് നഗര സമ്പദ്‌വ്യവസ്ഥകളിലൊന്നായി ദുബായിയെ സ്ഥാപിക്കുക എന്ന D33 അജണ്ടയുടെ ലക്ഷ്യം കൈവരിക്കുന്നതിന് അസാധാരണമായ സംഭാവനകൾ നൽകിയതിന് എല്ലാ ടീമുകൾക്കും പങ്കാളികൾക്കും ഞങ്ങൾ നന്ദി പറയുന്നുവെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!