ദുബായിലെ ഏറ്റവും വലിയ സ്വകാര്യ ഡെവലപ്പർമാരിലൊരാളായ ഡമാക് പ്രോപ്പർട്ടീസ് സ്വന്തമായി ആഡംബര എയർലൈനായ ഡമാക് എയർ ആരംഭിക്കാൻ ഒരുങ്ങുന്നു. സീഷെൽസ്, മാലിദ്വീപ്, ബാലി, ബോറ ബോറ, ഫിജി, ഹവായ് എന്നീ ആറ് അവധിക്കാല ഡെസ്റ്റിനേഷനുകളിലേക്ക് ആയിരിക്കും വരാനിരിക്കുന്ന എയർലൈൻ പറക്കുകയെന്നും ഡമാക് പ്രോപ്പർട്ടീസ് അറിയിച്ചു.
ഒരു സ്വകാര്യ യുഎഇ ഡെവലപ്പർ സ്ഥാപിച്ച ആദ്യത്തെ എയർലൈൻ എന്ന നിലയിൽ ഡമാക് എയർ വേറിട്ടുനിൽക്കുമെന്നും, ഇതിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ ഒരു സൗജന്യ യാത്ര നേടാനുള്ള അവസരവും ലഭിക്കുമെന്നും കമ്പനി അറിയിച്ചു.