വ്യാജ ജോലി തട്ടിപ്പുകളിൽ വീഴുന്നവർ അവർ അറിയാതെ തന്നെ പ്രതികളായി മാറാൻ സാധ്യതയുണ്ടെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി
ക്രിപ്‌റ്റോ തട്ടിപ്പുകൾ, വ്യാജ സർക്കാർ വെബ്‌സൈറ്റുകൾ, വ്യാജ ഇ-സേവനങ്ങൾ, വ്യാജ റിയൽ എസ്റ്റേറ്റ് അവസരങ്ങൾ എന്നിവ ഈയിടെയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അബുദാബി പോലീസിലെ സൈബർ ക്രൈം മേധാവി ലെഫ്റ്റനൻ്റ് കേണൽ അലി അൽ നുഐമി പറഞ്ഞു.
ചെന്ന് പെട്ടിരിക്കുന്ന ജോലി വ്യാജമാണെന്ന് അറിയാതെ പലരും എംപ്ലോയർ പറയുന്ന രീതിയിൽ പണം കൈമാറുന്ന എന്തെങ്കിലും സംഭവങ്ങളിൽപെടുകയും പിന്നീട് ആ പണം മോഷ്ടിച്ച പണമായി എപ്പോഴെങ്കിലും കണ്ടെത്തുകയോ ചെയ്യുമ്പോൾ ആ പണം കൈമാറിയ ആൾ എന്ന രീതിയിൽ ഇത് തട്ടിപ്പ് ആണെന്ന് അറിയാതെ മോഷണത്തിലെ ഒരു സഹായി എന്ന പേരിൽ പോലീസിന് ജോലിക്ക് എത്തിയ ആളെ പ്രതിപട്ടികയിൽ ചേർക്കേണ്ടിവരുന്നു” പോലീസ് പറഞ്ഞു
പല ജോലി തട്ടിപ്പുകളിലും കമ്മീഷനായി തുകയുടെ ഒരു ശതമാനത്തിന് പകരമായി ഓൺലൈൻ ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമുകളിൽ നിക്ഷേപിച്ചാൽ ഉയർന്ന ശമ്പളമുള്ള ഓൺലൈൻ ജോലികൾ ആണ് വാഗ്ദാനം ചെയ്യുന്നത്.
അന്താരാഷ്ട്ര തലത്തിൽ സാങ്കൽപ്പിക നിക്ഷേപ വാലറ്റുകൾ പ്രവർത്തിപ്പിക്കുന്ന സംഘടിത ക്രൈം ഗ്രൂപ്പുകളാണ് പലപ്പോഴും ഈ പ്രവർത്തനങ്ങൾ നടത്തുന്നത്.