ദുബായിൽ പാർക്കിങ് പിഴയിൽ നിന്നുള്ള വരുമാനം വർദ്ധിച്ചതായി ദുബായ് പാർക്കിംഗ് സ്പേസ് ഓപ്പറേറ്റർ പാർക്കിൻ അറിയിച്ചു.
ഈ വർഷം 2024 മൂന്നാം പാദത്തിൽ 64.9 മില്യൺ ദിർഹം ആണ് വരുമാനം. 2023 ലെ ഇതേ കാലയളവിലെ 41.6 മില്യൺ ദിർഹത്തിൽ നിന്ന് 56% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ദുബായിലെ ഏറ്റവും വലിയ പണമടച്ചുള്ള പബ്ലിക് പാർക്കിംഗ് സേവന ദാതാക്കളായ ദുബായ് ആസ്ഥാനമായുള്ള പാർക്കിൻ കമ്പനി, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 282,800 ൽ നിന്ന് 48 ശതമാനം വർധിച്ച് ക്യു 3 ൽ മൊത്തം 418,100 പിഴകൾ ആണ് ഇഷ്യൂ ചെയ്തിട്ടുള്ളത്.