ദുബായ് ടോൾ-ഗേറ്റ് ഓപ്പറേറ്റർ സാലിക്കിൻ്റെ കഴിഞ്ഞ 9 മാസത്തെ അറ്റാദായം 802.7 ദിർഹത്തിൽ നിന്ന് 822 മില്യൺ ദിർഹമായി ഉയർന്നു, ഇത് 1.64 ബില്യൺ ദിർഹത്തിൻ്റെ (ഒരു വർഷം മുമ്പ് 1.54 ബില്യൺ ദിർഹത്തിൽ നിന്ന്) വരുമാനം നേടി.
9 മാസത്തെ പ്രവർത്തനത്തിൽ പുതിയ 9% യുഎഇ കോർപ്പറേറ്റ് നികുതി ഉണ്ടായിരുന്നിട്ടും, നികുതിക്ക് ശേഷമുള്ള 822 മില്യൺ ദിർഹത്തിൻ്റെ ശക്തമായ അറ്റാദായം സാലിക്ക് നിലനിർത്തി.
ഈ മാസാവസാനം ദുബായിൽ രണ്ട് ടോൾ ഗേറ്റുകൾ കൂടി പ്രവർത്തനക്ഷമമായേക്കും. നവംബർ 24-ന് തുറക്കുന്ന ഗേറ്റുകൾ സാലിക്കിന് ഉടനടി വരുമാനം ഉയർത്തും. ദുബായിലെ ഏറ്റവും തിരക്കേറിയ രണ്ട് റൂട്ടുകളിലാണ് പുതിയ സാലിക് ഗേറ്റുകൾ വരുന്നത് ( അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിംഗിലും ഷെയ്ഖ് സായിദ് റോഡിലെ അൽ സഫ സൗത്തിലും )