എക്‌സ്‌പോ സിറ്റി ദുബായ് ഒരേസമയം 20 ഇവൻ്റുകൾ സംഘടിപ്പിക്കാനാകുന്ന ഒരു എക്‌സിബിഷൻ സെൻ്റർ ആയി വികസിപ്പിക്കാനൊരുങ്ങുകയാണെന്ന് അധികൃതർ അറിയിച്ചു.
രണ്ട് ഈഫൽ ടവറുകൾ നിർമ്മിക്കുന്നതിന് തുല്യമായ 14,000 ടൺ സ്റ്റീൽ ഉപയോഗിച്ച് ആണ് എക്‌സിബിഷൻ സെൻ്റർ ആക്കിമാറ്റാനുള്ള വികസനം നടക്കുക.
62 ഒളിമ്പിക് വലുപ്പത്തിലുള്ള നീന്തൽക്കുളങ്ങൾക്ക് തുല്യമായ 78,000 ചതുരശ്ര മീറ്റർ റൂഫ് ഷീറ്റിംഗും ഇതിന് മുകളിലുണ്ടായിരിക്കും. 10 ബില്യൺ ദിർഹത്തിൻ്റെ ഈ വിപുലീകരണ മാസ്റ്റർ പ്ലാൻ ദുബായുടെ പുതിയ നഗര കേന്ദ്രത്തിൻ്റെ വികസനത്തിൽപെട്ടതാണ്.
പദ്ധതിയുടെ ഒന്നാം ഘട്ടം 2026-ൽ പൂർത്തിയാകും. നിർമാണം പൂർത്തിയാകുമ്പോൾ, ഗൾഫുഡ്, അറബ് ഹെൽത്ത് തുടങ്ങിയ വലിയ പരിപാടികൾക്ക് ആതിഥേയത്വം വഹിക്കും.