എം. എ യൂസഫലി ബെൽ റിംഗ് ചെയ്തു : ADX ൽ ലുലു ലിസ്റ്റിംഗ് തുടങ്ങി.
യു എ ഇ ഇൻവെസ്റ്റ്മെന്റ് മിനിസ്റ്റർ മുഹമ്മദ് ഹസൻ അൽസുവൈദി മുഖ്യാതിഥിയായിരുന്നു. ബെൽ റിംഗ് ചെയ്യുന്ന ചടങ്ങിൽ മിനിസ്റ്റർ മുഹമ്മദ് ഹസൻ അൽസുവൈദി ബെൽ എം എ യൂസഫലിക്ക് എടുത്തുകൊടുത്തുകൊണ്ട് ചടങ്ങിന് തുടക്കം കുറിച്ചു. തുടർന്ന് എം എ യൂസഫലി ബെൽ റിംഗ് ചെയ്‌തുകൊണ്ട് ഔദ്യോഗികമായി ലുലു ADX ൽ ട്രേഡിങ്ങ് ആരംഭിക്കുകയും ചെയ്തു.
എല്ലാ നിക്ഷേപകർക്കും 50 വർഷത്തിലേറെയായി ലുലുവിനൊപ്പം നിൽക്കുന്ന ജീവനക്കാർക്കും ഉപഭോക്താക്കൾക്കും ലുലു ചെയർമാൻ എം എ യൂസഫലി പ്രത്യേകം നന്ദിയറിയിച്ചു.
ലുലു കൂടുതൽ പൊതു പങ്കാളിത്തത്തിലേക്ക് പോകുന്നത് അബുദാബിക്കും ഒപ്പം ജി.സി. സിയ്ക്കും വലിയ ഗുണം ചെയ്യുമെന്ന് മിനിസ്റ്റർ മുഹമ്മദ് ഹസൻ അൽസുവൈദി അഭിപ്രായപ്പെട്ടു.