പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരായ കോംഗോയിൽ നടത്തിയ ഓപ്പറേഷനിൽ 58 പ്രതികളെ പിടികൂടാനും 32 കിലോ അനധികൃത സ്വർണം പിടികൂടാനും യുഎഇ സഹായിച്ചതായി അധികൃതർ വെളിപ്പെടുത്തി.
കോംഗോ നദീതടത്തിലെ പാരിസ്ഥിതിക കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിന് യുഎഇ ആരംഭിച്ച സംയുക്ത ഓപ്പറേഷനിലൂടെയാണ് 58 പ്രതികളെ അറസ്റ്റ് ചെയ്തത്.
അംഗോള, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, കോംഗോ, ഗാബോൺ, സൗത്ത് സുഡാൻ, സാംബിയ, യുഎൻ എന്നീ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയും യു.എ.ഇയുടെ നേതൃത്വത്തിലും ‘ജംഗിൾ ഷീൽഡ്’ എന്ന പേരിൽ 14 ദിവസത്തെ ഓപ്പറേഷൻ നടത്തിയിരുന്നു.
പ്രതികളെ പിടികൂടിയതിന് പുറമെ, അനധികൃത ഖനനത്തിൽ നിന്ന് 32 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു, മൃഗങ്ങളുടെ തൊലി, രോമങ്ങൾ, ആനക്കൊമ്പ് എന്നിവ ഉൾപ്പെടെ പിടിച്ചെടുത്തതിൽ 11 മില്യണിലധികം ഡോളറും കണ്ടുകെട്ടിയിട്ടുണ്ട്.