ദുബായ് നഗരത്തിലെ വർധിച്ചുവരുന്ന ഡിമാന്റിനെത്തുടർന്ന് ദുബായ് ടാക്സി കമ്പനി PJSC (DTC) 250 പുതിയ വാഹനങ്ങൾ കൂട്ടിച്ചേർത്ത് ഫ്ലീറ്റ് വിപുലീകരിക്കുമെന്ന് ഇന്ന് പ്രഖ്യാപിച്ചു.
ദുബായ് റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) അടുത്തിടെ നടത്തിയ ലേലത്തിൽ ടാക്സി ഫ്ലീറ്റിനായി 250 പുതിയ ലൈസൻസ് പ്ലേറ്റുകൾ കൂടി ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെ ദുബായ് ടാക്സികളുടെ എണ്ണം 6,210 ൽ എത്തും.
ഈ വിപുലീകരണം ഏകദേശം 85 മില്യൺ ദിർഹം അധിക വാർഷിക വരുമാനം ഉണ്ടാക്കും. പുതിയ കൂട്ടിച്ചേർക്കൽ പൂർണ്ണമായും ഇലക്ട്രിക് വാഹനങ്ങൾക്കായി നീക്കിവയ്ക്കും, DTC യുടെ പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ (ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ) മൊത്തം ടാക്സി, ലിമോസിൻ വാഹനങ്ങളുടെ 87% ആയി ഉയർത്തും.
Reinforcing its position as Dubai’s largest taxi operator, DTC has acquired another 250 new license plates for its taxi fleet in the recent auction by the RTA, bringing its total taxi fleet to 6,210 vehicles.
This expansion is set to generate additional annual revenues of… pic.twitter.com/meehJpRWbs— DTC (@DTCUAE) November 14, 2024