യുഎഇയിൽ ഇന്ന് വെള്ളിയാഴ്ച പുലർച്ചെ മൂടൽമഞ്ഞ് രൂപപ്പെട്ടതിനെ തുടർന്നുണ്ടായ മോശം ദൃശ്യപരതയെക്കുറിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി. റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ചില ആന്തരിക പ്രദേശങ്ങളിൽ രാവിലെ 9.30 വരെ ദൃശ്യപരത കുറയാൻ സാധ്യതയുണ്ടെന്നും NCM അറിയിച്ചു.
ഇന്നത്തെ ദിവസം ഭാഗികമായി മേഘാവൃതമായി പ്രതീക്ഷിക്കാമെങ്കിലും കിഴക്കൻ, വടക്കൻ മേഖലകളിൽ ഇന്ന് മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നും NCM അഭിപ്രായപ്പെട്ടു. നാളെ ശനിയാഴ്ച രാത്രിയിലും രാവിലെയും ഹ്യുമിഡിറ്റി ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്