യുഎഇയിൽ 36 നും 60 നും ഇടയിൽ പ്രായമുള്ള നിവാസികളിൽ 67 ശതമാനം പേരും പ്രീഡയബറ്റിസ് ഉള്ളവരാണെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയവും (MoHAP) സ്വകാര്യ ഹെൽത്ത് കെയർ പങ്കാളികളും ചേർന്ന് നടത്തിയ രാജ്യവ്യാപകമായ പ്രമേഹ പരിശോധനാ കാമ്പെയ്നിൻ്റെ സമാപനത്തിൽ വെളിപ്പെടുത്തി.
18 നും 35 നും ഇടയിൽ പ്രായമുള്ള താമസക്കാരിൽ 24 ശതമാനം പേർ പ്രീഡയബറ്റിസ് ഉള്ളവരാണെന്നും 60 വയസ്സിനു മുകളിലുള്ള ജനസംഖ്യയുടെ 9 ശതമാനം പേരും പ്രീഡയബറ്റിസ് ഘട്ടത്തിലാണെന്നും പ്രചാരണ ഫലങ്ങൾ വെളിപ്പെടുത്തുന്നു. പ്രീ-ഡയബറ്റിക് രോഗനിർണയം നടത്തിയവരിൽ 64 ശതമാനം പേരും അമിതഭാരമുള്ളവരല്ലെന്നും ഡാറ്റകൾ വ്യക്തമാക്കുന്നു, ശാരീരികമായി ആരോഗ്യമുള്ളതായി തോന്നുന്നവർ പോലും അപകടസാധ്യതയുള്ളവരാണെന്ന് ഡാറ്റകൾ സൂചിപ്പിക്കുന്നു.