T100 ട്രയാത്ത്‌ലൺ വേൾഡ് ടൂർ ഫൈനൽ : ദുബായിലെ 4 സ്ട്രീറ്റുകളിൽ നാളെ ഗതാഗത തടസ്സം പ്രതീക്ഷിക്കണമെന്ന് മുന്നറിയിപ്പ്

Traffic disruption expected on 4 streets tomorrow as T100 Triathlon World Tour Final takes place

T100 ട്രയാത്‌ലോൺ വേൾഡ് ടൂർ ഫൈനൽ നടക്കുന്നതിനാൽ നാളെ നവംബർ 16 ശനിയാഴ്ച ദുബായിലെ നാല് സ്ട്രീറ്റുകളിൽ ഗതാഗതം വൈകുമെന്ന് പ്രതീക്ഷിക്കുന്നതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി.

ഇതനുസരിച്ച് ജുമൈറ സ്ട്രീറ്റ്, അൽ അത്തർ സ്ട്രീറ്റ്, അൽ ഹാദിഖ സ്ട്രീറ്റ്, അൽ മെയ്ദാൻ സ്ട്രീറ്റ് എന്നിവിടങ്ങളിൽ രാവിലെ 6.30 മുതൽ 9 വരെയും ഉച്ചയ്ക്ക് 1.30 മുതൽ 4.00 വരെയുമാണ് ഗതാഗതം വൈകുമെന്ന് പ്രതീക്ഷിക്കുന്നു.

വാഹനമോടിക്കുന്നവരോട് അവരുടെ യാത്രകൾ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യാനും റോഡ് അടയാളങ്ങൾ പാലിക്കാനും നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എളുപ്പത്തിൽ എത്തിച്ചേരാനും അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്

T100 ട്രയാത്ത്‌ലൺ ലോക ചാമ്പ്യൻഷിപ്പ് ഫൈനൽ നവംബർ 16-17 തീയതികളിൽ ആണ് നടക്കുക. ദുബായ് T100 ട്രയാത്ത്‌ലൺ ലോക ചാമ്പ്യൻഷിപ്പ് ഫൈനൽ ഒരു മാസം നീണ്ടുനിൽക്കുന്ന 2024 ദുബായ് ഫിറ്റ്‌നസ് ചലഞ്ചിൻ്റെ ഭാഗമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!