ദുബായിലെ മംസാർ ബീച്ചിൽ ഒഴുക്കിൽപെട്ട മലയാളി വിദ്യാർത്ഥിയെ കാണ്മാനില്ല

A Malayali student who got caught in the current at Mamsar Beach in Dubai is missing

ദുബായിലെ മംസാർ ബീച്ചിൽ ഒഴുക്കിൽപെട്ട മലയാളി വിദ്യാർത്ഥിയെ കാണ്മാനില്ല. കാസർഗോഡ് ചെർക്കള തൈവളപ്പ് സ്വദേശി അഷ്റഫ് എ.പി യുടെ മകൻ മഫാസിനെ (15) ആണ് മംസാർ ബീച്ചിൽ പന്ത് എടുക്കാൻ പോകുന്നതിനിടെ ഒഴുക്കിൽപെട്ട് കാണാതായത്.

ഇന്നലെ നവംബർ 15 വെള്ളിയാഴ്ച്ച രാത്രിയോടെ കുടുംബത്തോടൊപ്പം ബീച്ചിൽ പോയതായിരുന്നു മഫാസ്. ദുബായ് നിംസ് (New Indian Model School Dubai ) സ്‌കൂളിലെ വിദ്യാർത്ഥിയാണ് . അഷ്റഫ്.- നസീമ ദമ്പതികളുടെ മൂന്നാമത്തെ മകനാണ് മഫാസ്. തൈവളപ്പ് മഹല്ല് ഗൾഫ് കമ്മിറ്റി പ്രസിഡൻ്റ് ആണ് പിതാവായ അഷ്റഫ്.

ഒഴുക്കിൽപെട്ട മഫാസിനായി തിരച്ചിൽ പുരോഗമിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!