അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ ഉപയോഗിച്ച് ശല്യമായി : 1,780 സ്‌കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്ത് ദുബായ് പോലീസ്

1,780 scooters and bicycles seized by Dubai Police in unsanctioned areas

അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ ഓടിച്ച് പൊതു ശല്യമായി മാറിയ 1,780 സ്‌കൂട്ടറുകളും സൈക്കിളുകളും അടുത്തിടെ നടത്തിയ ട്രാഫിക് സുരക്ഷാ കാമ്പെയ്‌നിലൂടെ ദുബായ് പോലീസ് പിടിച്ചെടുത്തതായി അതോറിറ്റി ഇന്ന് തിങ്കളാഴ്ച അറിയിച്ചു.

അൽ റിഫ പോലീസ് സ്റ്റേഷനുമായി സഹകരിച്ച് അതോറിറ്റി നടത്തിയ കാമ്പെയ്‌നിലാണ് അൽ റിഫ അധികാരപരിധിയിൽ നിന്ന് 1,417 സൈക്കിളുകളും 363 ഇലക്ട്രിക് സ്‌കൂട്ടറുകളും കണ്ടുകെട്ടിയത്. പൊതു റോഡുകൾ, കാൽനട പാതകൾ എന്നിവ പോലുള്ള നിയുക്ത സ്ഥലങ്ങളിൽ സ്കൂട്ടറുകളുടെയും സൈക്കിളുകളുടെയും അമിതഉപയോഗം, റൈഡർമാർക്കും മറ്റ് റോഡ് ഉപയോക്താക്കൾക്കും കാര്യമായ അപകടസാധ്യതയും ശല്യം ഉണ്ടാക്കുകയും ചെയ്തിരുന്നു.

ഹെൽമെറ്റ് ധരിക്കാതിരിക്കുക, ട്രാഫിക് സിഗ്നലുകൾ നോക്കാതെ സഞ്ചരിക്കുക, രാത്രി റിഫ്ലക്ട് ചെയ്യുന്ന രീതിയിലുള്ള വസ്ത്രങ്ങൾ, ശരിയായ വെളിച്ചം തുടങ്ങിയ അവശ്യ സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ലാത്ത നിയമലംഘനങ്ങൾക്ക് അതോറിറ്റി ഉടമകൾക്ക് 251 പിഴയും ചുമത്തിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!