ദുബായിൽ ടാക്‌സിക്കുള്ളിലെ പുകവലിക്കാരെ കണ്ടെത്താൻ കാറിലെ ക്യാമറകൾ വഴി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI ) പരീക്ഷണം നടത്താനൊരുങ്ങുകയാണെന്ന് ദുബായ് റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) ഇന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചു. എന്നാൽ സിഗരറ്റിൻ്റെ ഉപയോഗം കണ്ടെത്തുന്നതിനുള്ള സാങ്കേതിക വിദ്യ എന്താണെന്ന് ആർടിഎ വ്യക്തമാക്കിയിട്ടില്ല.
ദുബായ് എമിറേറ്റിലുടനീളമുള്ള ടാക്സി സേവനങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങളും നടപടികളും അതോറിറ്റി ആരംഭിച്ച സാഹചര്യത്തിലാണ് ഇക്കാര്യം അതോറിറ്റി വെളിപ്പെടുത്തിയത്. യുഎഇയിലുടനീളം പൊതുഗതാഗത മാർഗങ്ങളിൽ പുകവലി നിരോധിച്ചിട്ടുണ്ട്.
500-ലധികം എയർപോർട്ട് ടാക്സികളിൽ “ഉയർന്ന നിലവാരമുള്ള എയർ ഫ്രെഷനറുകൾ” ഉപയോഗിക്കുന്നതിനുള്ള പരീക്ഷണ ഘട്ടം ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.