ദുബായിൽ 20 വയസ്സുകാരനായ തങ്ങളുടെ മകനെ 5 ദിവസമായി കാണാനില്ലെന്ന് ഫിലിപ്പീൻസ് സ്വദേശിനിയായ അമ്മ അന്നബെൽ ഹിലോ അബിംഗ് (40) പോലീസിൽ പരാതി നൽകി.
കഴിഞ്ഞ നവംബർ 14 വ്യാഴാഴ്ചയാണ് മകനെ കാണാതായത്. തൻ്റെ മകൻ മാർക്ക് ലെസ്റ്റർ ആബിങ്ങ് തങ്ങളുടെ വീട് വിട്ടുപോയെന്നും തൻ്റെ കുടുംബത്തെ ആശങ്കയിലാക്കിയെന്നും അമ്മ അന്നബെൽ ഹിലോ പറയുന്നു.
തങ്ങളുടെ മകന് സ്കീസോഫ്രീനിയ ബാധിച്ചിട്ടുണ്ടെന്നും അമ്മ പറയുന്നു. മകൻ മുത്തശ്ശിയുടെ മുറിയിൽ ഉണ്ടായിരുന്ന താക്കോലുകൾ എടുത്ത് നവംബർ 14 ന് ഉച്ചയോടെ വീട്ടിൽ നിന്ന് ഒളിച്ചോടിയെന്നാണ് പറയുന്നത്. ആരുടേയും സഹായമില്ലാതെ പുറത്തുപോകാൻ മകനെ അനുവദിക്കാറില്ലായിരുന്നു. സിഗരറ്റ് വാങ്ങാനായി മകൻ പുറത്തേക്ക് പോയിരിക്കാമെന്നാണ് വീട്ടുകാർ കരുതുന്നത്. വീട്ടിൽ നിന്ന് കാണാതായതു മുതൽ കറുത്ത ഷർട്ടും പാൻ്റും ആണ് മകൻ ധരിച്ചിരുന്നത്.
തൻ്റെ മകൻ അബു ഹെയിൽ അല്ലെങ്കിൽ ഹോർ അൽ ആൻസ് സ്ട്രീറ്റ് ഏരിയയിലോ അല്ലെങ്കിൽ അതിനടുത്തോ ആയിരിക്കുമെന്നാണ് അമ്മ അന്നബെൽ വിശ്വസിക്കുന്നത്. മാർക്ക് ലെസ്റ്ററെ കാണാതാവുന്നത് ഇതാദ്യമല്ലെന്നും അമ്മ പറഞ്ഞു. മൂന്നാഴ്ച മുമ്പ്, നാല് ദിവസത്തേക്ക് കാണാതായതായും പിന്നീട് അടുത്തുള്ള കഫറ്റീരിയയിൽ നിന്നും കണ്ടെത്തിയെന്നും വീട്ടുകാർ പറയുന്നു.
തൻ്റെ മകനെ കുറിച്ച് വിവരം ലഭിക്കുന്നവർ മുന്നോട്ട് വന്ന് അവനെ സുരക്ഷിതമായി വീട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് അനബെൽ അഭ്യർത്ഥിച്ചിട്ടുണ്ട്. മാർക്ക് ലെസ്റ്ററിനെ കുറിച്ച് വിവരം ലഭിക്കുന്ന വ്യക്തികൾക്ക് 0502921890 എന്ന നമ്പറിൽ അന്നബെലിനെ വിളിക്കാം.
Courtesy : ഖലീജ് ടൈംസ്