യുഎഇയിൽ ഡിസംബർ അവസാനത്തോടെ 2024ലെ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കണമെന്ന് മന്ത്രാലയം സ്വകാര്യമേഖലാ കമ്പനികളെ ഓർമ്മിപ്പിച്ചു. പാലിക്കാത്ത സ്ഥാപനങ്ങൾ 2025 ജനുവരി 1 മുതൽ കനത്ത പിഴ അടയ്‌ക്കേണ്ടി വരും.
50 അല്ലെങ്കിൽ അതിൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക് എമിറേറ്റൈസേഷൻ പോളിസികൾ ബാധകമായിരിക്കും. വർഷാവസാനത്തോടെ വിദഗ്ധ തസ്തികകളിലുള്ള എമിറാത്തി ജീവനക്കാരുടെ എണ്ണത്തിൽ 2 ശതമാനം വർധനവ് ഉറപ്പാക്കണം. നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് നിയമനം നൽകാത്ത ഓരോ എമിറാത്തിക്കും എന്ന തോതിൽ 96,000 ദിർഹം പിഴ ചുമത്തും.