5 ദിവസമായി കാണാതായിരുന്ന 20 വയസ്സുകാരനായ ഫിലിപ്പീൻസ് സ്വദേശിയെ ദുബായ് ഹോർ അൽ അൻസ് ഏരിയയിൽ വെച്ച് കണ്ടെത്തി.
അബു ഹെയിലിൽ താമസിക്കുന്ന തൻ്റെ 20 വയസ്സുള്ള മകനെ 5 ദിവസമായി കാണാനില്ലെന്ന് പറഞ്ഞ് അമ്മ അന്നബെൽ ഹിലോ അബിംഗ് പോലീസിൽ പരാതി നൽകിയിരുന്നു. തൊട്ടു പിന്നാലെ ഖലീജ് ടൈംസ് വാർത്തയും പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ഇന്ന് ചൊവ്വാഴ്ച മകനെ കണ്ടെത്തിയെന്ന് അറിയിച്ചുകൊണ്ട് അമ്മയ്ക്ക് ഒരു ഫോൺ കോൾ ലഭിക്കുകയായിരുന്നു.
ഹോർ അൽ അൻസ് ഏരിയയിൽ ബംഗ്ലാദേശ് കോൺസുലേറ്റിന് പിന്നിൽ വെച്ച് മകനെ കണ്ടെന്ന് ഒരു ഫിലിപ്പിനോ സ്ത്രീ ഫോണിൽ വിളിച്ചു പറയുകയായിരുന്നു. തന്റെ മകനെ സുരക്ഷിതനായി കണ്ടെത്തിയതിന് അന്നബെൽ ഹിലോ അബിംഗ് സമൂഹത്തിന് നന്ദി പറഞ്ഞു.