ദുബായിൽ ടൂറിസ്റ്റ്, സന്ദർശക വിസക്ക് അപേക്ഷിക്കാൻ ക്യു ആർ കോഡുള്ള ഹോട്ടൽ ബുക്കിംഗ് രേഖകളും റിട്ടേൺ ടിക്കറ്റിന്റെ പകർപ്പും സമർപ്പിക്കണമെന്ന് പുതിയ നിബന്ധന. കൂടാതെ, 2 മാസത്തെ വീസയ്ക്ക് 5000 ദിർഹവും ഒരു മാസത്തെ വീസയ്ക്ക് 3,000 ദിർഹവും ക്രെഡിറ്റ് /ഡെബിറ്റ് കാർഡിൽ ഉണ്ടായിരിക്കണമെന്നതും നിർബന്ധമാണ്. നേരത്തെ വിമാനത്താവളത്തിലെ എമിഗ്രേഷനിൽ ആവശ്യപ്പെട്ടാൽ മാത്രം ഈ രണ്ടു രേഖകളും കാണിച്ചാൽ മതിയായിരുന്നു.
ഇത്തരത്തിൽ രേഖകൾ സമർപ്പിക്കാത്ത ഒട്ടേറെ മലയാളികളുടെ വിസ നടപടികൾ ഇതുവരെ പൂർത്തിയാക്കാനായിട്ടില്ലെന്നാണ് ട്രാവൽ ഏജൻസികൾ അറിയിക്കുന്നത്.