ദുബായിലെ സാമൂഹ്യപ്രവർത്തകനും ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ പ്രസിഡന്റുമായിരുന്ന സയ്യിദ് ഖലീലുർ റഹ്മാൻ ദുബായിൽ മരണമടഞ്ഞു. 85 വയസായിരുന്നു. മൃതദേഹം ഇന്ന് ഖിസൈസ് ഖബർസ്ഥാനിൽ ഖബറടക്കുന്നു.
2002 മുതൽ 2012 വരെ 10 വർഷത്തോളം ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ പ്രസിഡന്റായിരുന്നു. കർണാടക സ്വദേശിയാണ് മലയാളികളുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തിയ വ്യക്തിത്വമായിരുന്നു. ദീർഘകാലം ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ സാമൂഹ്യവിഷയങ്ങളിൽ അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങളിലടക്കമുള്ള പ്രസ്ഥാനങ്ങളിൽ ദുബായ് ഇസ്ലാമിക് സെന്ററിൽ പ്രവർത്തിച്ചിരുന്നു.