യുഎഇയിൽ 14 രോഗങ്ങൾക്കെതിരെ നടത്തിയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ പേരും സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് അബുദാബി ഹെൽത്ത് സർവീസ് കമ്പനിയുടെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
യുഎഇയുടെ ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെയും സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് അബുദാബി ഹെൽത്ത് സർവീസ് കമ്പനിയുടെ (SEHA)പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫ് ഇൻഫെക്ഷൻ (PCI) കമ്മിറ്റി ചെയർപേഴ്‌സൺ ഡോ നവാൽ അൽ കാബിയാണ് അറിയിച്ചിരിക്കുന്നത്
14 രോഗങ്ങൾക്കെതിരെ നടത്തിയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയിലൂടെയാണ് ജനസംഖ്യയുടെ 90 ശതമാനത്തിലേറെ പേരും സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചിരിക്കുന്നത്. പ്രത്യേകിച്ച് ഇൻഫ്ലുവൻസ, ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) തുടങ്ങിയ മേഖലകളിൽ വാക്‌സിനേഷൻ പരിപാടികൾ വിപുലീകരിക്കുന്നതിൽ യുഎഇയുടെ പങ്ക് വലുതാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.