ഷാർജയിൽ റോഡ് അച്ചടക്കം ലംഘിക്കുന്നവരെ പിടികൂടാൻ പുതിയ സ്മാർട്ട് ക്യാമറകൾ സ്ഥാപിക്കുമെന്ന് ഷാർജ പോലീസ് അറിയിച്ചു.
സ്മാർട്ട് ക്യാമറകളുടെ ആദ്യ ബാച്ച് ഈ വാരാന്ത്യത്തിൽ അൽ ബുദയ്യ പാലത്തിന് കീഴിൽ സ്ഥാപിക്കും. ദുബായിലേക്കുള്ള എക്സിറ്റിൽ പുതിയ നിരീക്ഷണ സാങ്കേതിക വിദ്യയോടെയുള്ള ക്യാമറ സ്ഥാപിക്കും. അൽ സുയോഹിൽ നിന്ന് ഷെയ്ഖ് ഖലീഫ സ്ട്രീറ്റിലേക്ക് യാത്ര ചെയ്യുന്ന ഉപയോക്താക്കൾക്ക് പരാതികൾ പരിഹരിക്കുന്നതിനും ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമാണ് അൽ ബുദയ്യ പാലം പ്രദേശത്ത് ഈ ക്യാമറകൾ സ്ഥാപിക്കുന്നത്.
ഗതാഗത ലംഘനങ്ങൾ മികച്ച രീതിയിൽ നിരീക്ഷിക്കാൻ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തണമെന്ന ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല മുബാറക്കിൻ്റെ നിർദേശപ്രകാരമാണ് ഈ സംരംഭം.