പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൻ്റെ മറവിൽ നടക്കുന്ന ചൂഷണം തടയാൻ കർശന മാനദണ്ഡങ്ങളുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്.

Dubai Indian Consulate with strict norms to prevent exploitation under the guise of repatriating dead bodies of expatriates.

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൻ്റെ മറവിൽ നടക്കുന്ന ചൂഷണം തടയാൻ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് കർശന മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു

പുതിയ മാനദണ്ഡങ്ങൾപ്രകാരം രക്തബന്ധമുള്ളവർക്ക് മാത്രമേ മരിച്ചവരുടെ രേഖകൾ റദ്ദാക്കാനും രേഖകളിൽ ഒപ്പിടാനും സാധിക്കൂ.

രണ്ട് സുപ്രധാന നിർദേശങ്ങളാണ് പുതിയ നിയമത്തിലുള്ളത്. മരിച്ചവരുടെ പാസ്പോർട്ട് അടക്കമുള്ള രേഖകൾ റദ്ദാക്കാൻ ഇനി അവരുടെ രക്തബന്ധുക്കൾക്കും കുടുംബം പവർ ഓഫ് അറ്റോർണി നൽകിയവർക്കും മാത്രമേ അനുമതിയുണ്ടാകൂ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയതിൻ്റെ ചെലവുകൾക്ക് ഇന്ത്യൻ കോൺസുലേറ്റിൽനിന്ന് പണം അനുവദിക്കാൻ പഞ്ചായത്ത് ഉൾപ്പെടെ ഇന്ത്യയിലെ അഞ്ച് വ്യത്യസ്‌ത അതോറിറ്റികളിൽ നിന്നുള്ള അനുമതി വേണമെന്നും പുതിയ നിർദേശത്തിൽ പറയുന്നു.  ഇന്ത്യൻ കോൺസുലേറ്റ് അംഗീകരിച്ച നിരക്കുകൾ അല്ലാതെ അമിതതുക ഈടാക്കുന്ന ഏജന്റുമാർക്കെതിരെ ജാഗ്രത വേണമെന്നും കോൺസുലേറ്റ് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!