ദുബായിലെ പ്രധാന മേഖലകളിൽ പുതുതായി 141 ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമ്മാണം കൂടി പൂർത്തിയായതായി ദുബായ് റോഡ് ഗതാഗത അതോറിറ്റി (RTA ) അറിയിച്ചു.
ഔട്ട് ഡോർ ഏരിയകൾ, പരസ്യം ചെയ്യാനുള്ള സ്ഥലങ്ങൾ, ബസ് റൂട്ടുകളുടെ മാപ്പ്, സർവീസ് സമയം, വാഹനമെത്തുന്ന സമയം, മറ്റ് വിവരങ്ങൾ എന്നിവ പ്രദർശിപ്പിക്കാനായി സ്ക്രീനുകൾ എന്നിവയെല്ലാം ഈ കാത്തിരിപ്പ് കേന്ദ്രങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ശീതീകരിച്ചതുമാണ്.
2025 അവസാനത്തോടെ 762 ഷെൽട്ടറിന്റെ പൂർണ്ണ പൂർത്തീകരണം ലക്ഷ്യമിടുന്ന പദ്ധതിയുടെ 40 ശതമാനമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.പുതിയ ഷെൽട്ടറുകൾ പ്രതിവർഷം 182 മില്യൺ യാത്രക്കാർക്ക് സേവനം നൽകുമെന്ന് ആർടിഎ അറിയിച്ചു.