എളുപ്പത്തിലുള്ള വിസ നടപടിക്രമങ്ങൾ, താങ്ങാനാവുന്ന ജീവിതച്ചെലവ് : പ്രവാസികളുടെ മികച്ച നഗരമായി റാസ് അൽ ഖൈമ

Ease of visa procedures, affordable cost of living- Ras Al Khaimah as the best city for expats

എളുപ്പമുള്ള വിസ നടപടിക്രമങ്ങൾ, താങ്ങാനാവുന്ന ഭവന ജീവിതച്ചെലവ് എന്നിവയെല്ലാം റാസ് അൽ ഖൈമയെ പ്രവാസികളുടെ മികച്ച നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചിരിക്കുകയാണ്.

ഏറ്റവും വലിയ ആഗോള പ്രവാസി ശൃംഖലയായ ഇൻ്റർനേഷൻസ് നടത്തിയ സർവേ പ്രകാരമാണ് ലോകത്തിലെ ഏറ്റവും മികച്ച പ്രവാസികളുടെ ലക്ഷ്യസ്ഥാനമായി റാസൽ ഖൈമ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.

സർവേയുടെ ഭാഗമായ 53 നഗരങ്ങളിൽ നിന്നാണ് റാസൽ ഖൈമ ഒന്നാം സ്ഥാനം നേടിയത്. പ്രവാസികൾക്ക് ജീവിക്കാനും ജോലി ചെയ്യാനും പര്യവേക്ഷണം ചെയ്യാനുമുള്ള ‘പ്രമുഖ ആഗോള ലക്ഷ്യസ്ഥാനം’ ആയി മാറിയതോടെ അഭിവൃദ്ധി പ്രാപിച്ച ഈ നഗരം പുതിയ നാഴികക്കല്ല് കൈവരിച്ചിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!