അബുദാബിയിലെ ഇന്ത്യൻ എംബസി 2024 ഡിസംബർ 6 ന് ഉച്ചക്ക് 2 മണിമുതൽ 4 മണിവരെ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു.
ഈ ഓപ്പൺ ഹൗസ് സെഷനിൽ, തൊഴിൽ പ്രശ്നങ്ങൾ, കോൺസുലാർ കാര്യങ്ങൾ, വിദ്യാഭ്യാസപരമായ കാര്യങ്ങൾ, ക്ഷേമപ്രശ്നങ്ങൾ മുതലായവയെ സംബന്ധിച്ച ഏത് അന്വേഷണങ്ങൾക്കും /ഉപദേശങ്ങൾക്കുമായി സംബന്ധിച്ച് എംബസി ഉദ്യോഗസ്ഥരെ കാണാവുന്നതാണ്.
ഓപ്പൺ ഹൗസിൽ കോൺസുലർ സേവനങ്ങളൊന്നും (പാസ്പോർട്ട് പുതുക്കൽ, ഏതെങ്കിലും രേഖകൾ നൽകൽ, അറ്റസ്റ്റേഷൻ മുതലായവ) നൽകില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.